Ente Malayalam News

Follow Us

Thursday, 26 October 2017

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായില്‍!


ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായില്‍. രജനീകാന്ത് ചിത്രം 2.0യുടെ ഓഡിയോ ലോഞ്ചാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുകയാണ്.

കമല്‍ ഹാസനാണ് മുഖ്യാതിഥി. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജനീകാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സ്ണ്‍, സംവിധായകന്‍ ശങ്കര്‍ തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കും. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

പ്രൊജക്‌ട് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 2.0 ചരിത്രം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment

Comments System

Disqus Shortname