Ente Malayalam News

Follow Us

Thursday, 26 October 2017

ദിലീപ് നായകനാകുന്ന 'കുമ്മാരസംഭവ'ത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍


ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍ ആരംഭിക്കുന്നു.

ചിത്രീകരണത്തിനായി ദിലീപ് അഞ്ചിന് തന്നെ ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ രതീഷ് അമ്ബാട്ട് പറഞ്ഞു.

ചെന്നൈയില്‍ രണ്ടാഴ്ചത്തെ ചിത്രീകരണമായിരിക്കും ഉണ്ടാവുക.
ദിലീപും തമിഴ് താരം സിദ്ധാര്‍ത്ഥുമൊരുമിച്ചുള്ള രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്.

പിന്നീടുള്ള ചിത്രീകരണം തേനിയിലായിരിക്കും.

ചേര്‍ത്തലയിലും തിരുവനന്തപുരത്തും കമ്മാരസംഭവത്തിന്റെ രണ്ട് ദിവസത്തെ ചിത്രീകരണവുമുണ്ടായിരിക്കും.

കുമ്മാര സംഭവത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് മുരളി ഗോപിയാണ്.
ദിലീപിനും സിദ്ധാര്‍ത്ഥിനുമൊപ്പം മുരളി ഗോപിയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

നമിതാ പ്രമോദാണ് നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

No comments:

Post a Comment

Comments System

Disqus Shortname