Ente Malayalam News

Follow Us

Thursday, 26 October 2017

വിജയ് സേതുപതിയുടെ' പുത്തന്‍ ഗെറ്റപ്പ് വൈറലാകുന്നു - 'ജംഗയുടെ' ഷൂട്ടിംഗ് ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്നു


ഇതിക്കു താനേ ആസപ്പെട്ടേനെ ബാലഗോപാല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതിയും സംവിധായകന്‍ ഗോകുലും ഒന്നിക്കുന്ന ചിത്രമാണ് 'ജംഗ'. റൊമാന്റിക് കോമഡി ശ്രേണിയില്‍ ഒരുക്കുന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് ഇതിനോടകം ട്രെന്‍ഡായിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തിയ ജംഗയിലെ സേതുപതി ലൂക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

ഒരു ഡോണിന്റെ കഥാപാത്രമായി വിജയ് സേതുപതി എത്തുന്ന ജംഗയില്‍ സായ്യേഷ നായികയായി എത്തുന്നു. ഫ്രാന്‍സിലും ഓസ്ട്രിയയിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. വിജയ് സേതുപതി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാകുന്നു എന്ന പ്രത്യേകതയും ജംഗക്കു ഉണ്ട്. 25 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രങ്ങളില്‍ ഒന്നാണ്. ഒരു ഗാന ചിത്രീകരണത്തിനായി ഓസ്ട്രിയിലാണ് ഇപ്പോള്‍ ജംഗ ടീം ഉള്ളത്.
കാത്തിരിക്കാം വിജയ് സേതുപതിയുടെ ജംഗക്കായി.

No comments:

Post a Comment

Comments System

Disqus Shortname