ന്യൂഡല്‍ഹി: സാക്കീര്‍ നായിക്കിനെതിരെയുളള കുറ്റപത്രം ഈ ആഴ്ച്ച എന്‍ഐഎ സമര്‍പ്പിക്കും.ഇതിനായുളള നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രരണ നല്‍കി,അക്രമത്തെ പ്രോത്സാഹിപ്പിച്ചു,അനധികൃത പണമിടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് സാക്കീര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
ബംഗ്ലാദേശ് ഭീകരാക്രമണകേസില്‍ പിടിയിലായ പ്രതികള്‍ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളാണ് തങ്ങള്‍ക്ക് പ്രേരണയായതെന്ന് പറഞ്ഞിരുന്നു.ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
സാക്കീര്‍ നായിക്കിന്റെ ടെലിവിഷമന്‍ ചാനലായ പീസ് ടിവി നിരോധിച്ചിട്ടുണ്ട്.ഇയാളുടെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് ഫൗണ്ടേഷനേയും കേന്ദ്ര സര്‍ക്കാര്‍ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷര്‍ ഇ തോയ്ബ,സിമി,ഇസ്ലാമിക് സ്‌റ്റേറ്റ്,ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കാരണമായിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.മാത്രമല്ല മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ നായിക്കിന്റെ അക്കൗണ്ടിലേക്ക് 60 കോടിയോളം രൂപയെത്തിയതായി മുംബൈ പോലീസ് പറയുന്നു.
അതേസമയം ജമ്മുകശ്മീരില്‍ പ്രാദേശിക ചാനലുകളിലൂടെ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ട്.
No comments:
Post a Comment