Ente Malayalam News

Follow Us

Monday, 23 October 2017

അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി


ടെക്‌സാസ്:അമേരിക്കയില്‍ നിന്ന് കാണാതായ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി.ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുളള കലുങ്കിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിത്.
പാല് കുടിക്കാത്ത കുറ്റത്തിന് വീടിന് പുറത്തിറക്കി നിര്‍ത്തിയ പെണ്‍കുട്ടിയെ അല്പസമയത്തിനകം കാണാതായി എന്നാണ് ഷെറിന്റ പിതാവ് വെസ്ലി മാത്യൂസ് പോലീസിന് പരാതി നല്‍കിയത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കത്തില്‍ നിന്നെഴുനേറ്റ കുഞ്ഞിനെയാണ് പാലുകുടിക്കാത്തതിനെ തുടര്‍ന്ന് വീടിന്റെ പിന്നാമ്പുറത്തുളള മരച്ചുവട്ടില്‍ നിര്‍ത്തിയത്.15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല എന്നാണ് പിതാവ് പോലസിനോട് പറഞ്ഞത്.
എന്നാല്‍ പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്ന് വയസ്സുളള കുഞ്ഞിനെ ഇങ്ങനെ നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് മറുപടി ഇല്ലായിരുന്നു എന്ന് പോലീസ് പറയുന്നു.
മാത്രമല്ല പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടിയെ കാണാതായിട്ടും പോലീസില്‍ പരാതിപ്പെടുന്നത് രാവിലെ എട്ടുമാണിക്കാണ്.എന്തു കൊണ്ട് ഇത്രേയും വൈകി എന്ന ചോദ്യത്തിനിനും പിതാവിന് ഉത്തരമില്ല.
മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.ബീഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവ സന്‍സ്താനില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 ന് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്ത്.

No comments:

Post a Comment

Comments System

Disqus Shortname