Ente Malayalam News

Follow Us

Monday, 23 October 2017

സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു


തിരുവനന്തപുരം:കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ പത്താം ക്ലാസുകാരി മരിച്ചു.രാമന്‍കുളങ്ങര സ്വദേശി ഗൗരി നേഹയാണ് മരിച്ച്.കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയില്‍ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതോടെ തിരുപനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ഒരേ സഭയ്ക്ക് കീഴിലാണ് കുട്ടിയുടെ സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും.കുട്ടിക്ക് ആശുപത്രയില്‍ ചികിത്സ വൈകിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു.
സംഭവത്തില്‍ അധ്യാപികമാരുടെ പേരില്‍ പോലീസ് കേസ് എടുത്തു.സിന്ധു,ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്
സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് കൊല്ലത്തെ ബെന്‍സിഗര്‍ എന്ന സ്വകാര്യ ആശുപത്രി ചികിത്സ വൈകിപ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി ഇന്നലെ രംഗത്ത് വന്നത്

No comments:

Post a Comment

Comments System

Disqus Shortname