പാരിസ്:ഐഎസിനെതിരയുളള പോരാട്ടത്തില്‍ കൈകോര്‍ത്ത് ലോകരാജ്യങ്ങള്‍.പല രാജ്യങ്ങളില്‍ നിന്നായി ഐഎസില്‍ ചേര്‍ന്നവരെ സംരക്ഷിക്കേണ്ടതില്ലെന്ന് വിവിധ രാജ്യങ്ങള്‍ നിശബ്ദ നിര്‍ദേശം നല്‍കി.
യുദ്ധത്തിനിടയില്‍ ഇവര്‍കൊല്ലപ്പെട്ടാല്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പലപ്പോഴായി വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പേരാണ് സിറിയയില്‍ ഐഎസിനൊപ്പം ചേര്‍ന്നിട്ടുളളത്.
സിറിയയിലെ റാഖയില്‍ അവശേഷിക്കുന്ന ഭീകരരുമായുളള പോരാട്ടം നടക്കുന്നതിനിടെയാണ് ഭീകരരെ വേരോടെ അറുത്തുമാറ്റാനുളള ലോകരാജ്യങ്ങളുടെ അനൗദ്യോഗിക നിര്‍ദേശമെത്തിയിരിക്കുന്നത്.
മൂന്നോറോളം ഭീകരര്‍ റാഖയിലെ ഒരു സ്‌റ്റേഡിയത്തിലും ആശുപത്രിയിലും ഒളിവിലുണ്ടെന്നാണ് സൂചന.കീഴടങ്ങണമോയെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുകയാണെന്നും സൈന്യം പറയുന്നു.
പലരാജ്യങ്ങളും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് തങ്ങളുടെ രാജ്യത്ത് നിന്ന് ഐഎസില്‍ ചേര്‍ന്നിട്ടുളളവരുടെ ഫോട്ടോകളും മറ്റു വിവരങ്ങളും കൈമാറിയിട്ടുണ്ട്.കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്യുന്ന ഭീകരരില്‍ വിദേശികള്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് വിവരങ്ങള്‍ കൈമാറിയത്.
കേരളത്തില്‍ നിന്ന് ഇതുവരെ 70 പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു.ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
No comments:
Post a Comment