Ente Malayalam News

Follow Us

Thursday, 26 October 2017

സോഷ്യൽമീഡിയ തുടക്കക്കാർക്ക്, ഫെയ്സ്ബുക്ക് സുരക്ഷയ്ക്ക് ആറു ടിപ്സ്


ലോകമെമ്പാടും ഏറെ പരിചിതമായ സമൂഹ മാധ്യമമാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന് പലപ്പോഴും കേൾക്കാറുണ്ട്. ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാമെന്ന് പരിശോധിക്കാം. സോഷ്യൽമീഡിയ തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന ആറു ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.
∙ പാസ്‌വേർഡ് ശക്തമാക്കുക
എല്ലായ്പ്പോഴും നിങ്ങളുടെ അക്കൗണ്ടിനെ ശക്തമായ ഒരു പാസ്‌വേർഡിനാൽ സംരക്ഷിക്കുക. ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താന്‍ കഴിയാന്‍ പറ്റുന്ന പേരോ ഫോൺ നമ്പറോ ഒന്നും ഉണ്ടായിരിക്കരുത്. ഓരോ ഇംഗ്ലീഷ് വാക്കിനൊപ്പം നിങ്ങളുടെ പാസ്‌വേഡ് താരതമ്യപ്പെടുത്താൻ ഉപയോഗിക്കുന്ന ‘നിഘണ്ടു ആക്രമണങ്ങൾ’ എന്നറിയപ്പെടുന്ന ഒരു ഹാക്കിങ് ടെക്നിക് ഉണ്ട്. ലളിതമായ ഇംഗ്ലീഷ് പദങ്ങളിൽ നിങ്ങൾ രഹസ്യവാക്ക് ഉണ്ടാക്കിയാല്‍ ഹാക്കർമാർ അതിനെ എളുപ്പത്തിൽ ട്രാക്ക് ചെയ്യും, അങ്ങനെ എപ്പോഴും സംഖ്യകളും ചിഹ്നങ്ങളുമുള്ള സങ്കീർണ്ണ രഹസ്യവാക്കുകൾ ഉപയോഗിക്കുക.
∙ മൊബൈൽ നമ്പർ സ്ഥിരീകരിക്കുക
ഫെയ്സ്ബുക്ക്‌ അക്കൗണ്ടില്‍ നിങ്ങളുടെ മൊബൈൽ നമ്പര്‍ കൊടുത്തു സ്ഥിരീകരിക്കുക, ഏതെങ്കിലും കാരണവശാല്‍ പാസ്‌വേർഡ്‌ മറന്നാലും മറ്റും റീസെറ്റ് ചെയ്യാന്‍ ഉപകാരപ്പെടും. പാസ്‌വേർഡ്‌ മാറ്റത്തെക്കുറിച്ച് അറിയിപ്പും മൊബൈലിൽ മെസേജായി ലഭിക്കും.
∙ ഇ–മെയില്‍ ഐഡി 
പൊതുവേ എല്ലാവരിലും കാണുന്ന ശീലമാണ് ഒരു ഇ–മെയില്‍ ഐഡി തന്നെ എല്ലാ ഓൺലൈൻ സേവനങ്ങള്‍ക്കും ഉപയോഗിക്കുക എന്നത്. ഇതു ഫെയ്സ്ബുക്ക്‌ ഹാക്ക് ചെയ്യാന്‍ കൂടുതല്‍ എളുപ്പമാക്കുന്നു. സാധാരണ ഉപയോഗിക്കുന്ന മെയില്‍ ഐഡിയില്‍ ഫെയ്സ്ബുക്ക്‌ അക്കൗണ്ട്‌ തുറക്കാതിരിക്കുക. ഇതിനായി പ്രകത്യേകം മെയില്‍ ഐഡി ഉപയോഗിക്കുക.
∙ സ്വന്തം കംപ്യൂട്ടര്‍/മൊബൈല്‍ നിന്നും മാത്രം ലോഗിന്‍ 
നിങ്ങളുടെ സ്വന്തം കംപ്യൂട്ടറിൽ നിന്നോ സ്മാർട്ട് ഫോണിൽ നിന്നോ ഫെയ്സ്ബുക്ക് ആക്സസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അടുത്തിടെ നടന്ന സർവേ പ്രകാരം സ്വന്തം കംപ്യൂട്ടറിൽ നിന്നും ഫെയ്സ്ബുക്ക് ആക്സസ് ചെയ്യുന്നവരുടെ അക്കൗണ്ട് ഹാക്കിങ് സാധ്യതകൾ കുറയ്ക്കുമെന്നാണ് തെളിയിക്കുന്നത്.

∙ സൈൻ ഔട്ട് ചെയ്യാൻ മറന്നാൽ
ഓഫീസിൽ നിന്നോ ഇന്റർനെറ്റ് കഫേയില്‍ നിന്നോ ഇറങ്ങുമ്പോള്‍ ഫെയ്സ്ബുക്ക് സൈൻ ഒട്ട് ചെയ്യാൻ മറന്നാല്‍ എന്തുചെയ്യും? മറ്റുള്ളവർ പരിശോധിക്കാനുള്ള സാധ്യത കൂടുതലാണ്. തിരികെ പോയി സൈന്‍ ഔട്ട് ചെയ്യുക എന്നതു പ്രായോഗികമല്ലതാനും. നിങ്ങളുടെ വീട്ടിലോ മൊബൈലിലോ ഇന്റർനെറ്റ് കണക്‌ഷന്‍ ഉണ്ടെങ്കിൽ ഇനി അത്തരം പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട. ദൂരെയിരുന്നു കൊണ്ടും ഫെയ്സ്ബുക്ക് സൈൻ ഔട്ട് ചെയ്യാം.
മറ്റൊരു സിസ്റ്റത്തില്‍ തുറന്നുവച്ച ഫെയ്സ്ബുക്ക് ആണ് ലോഗ് ഔട്ട് ചെയ്യേണ്ടതെങ്കിൽ നിങ്ങൾക്ക് ലഭ്യമായ സംവിധാനം (വീട്ടിലെ കംപ്യൂട്ടറോ അല്ലെങ്കിൽ മൊബൈൽ ഫോണോ) ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ ലോഗിൻ ചെയ്യുക. അക്കൗണ്ട് സെറ്റിങ്ങ്സ് ഓപ്ഷനിൽ ക്ലിക് ചെയ്യുക. ഇടതുവശത്തു കാണുന്ന സെക്യൂരിറ്റിയില്‍ ക്ലിക് ചെയ്യുമ്പോൾ നിരവധി ഓപ്ഷനുകള്‍ തെളിഞ്ഞുവരും. അതില്‍ താഴെകാണുന്ന ആക്റ്റീവ് സെക്‌ഷനിൽ ക്ലിക് ചെയ്യുക. ഏതെല്ലാം സിസ്റ്റങ്ങളിൽ ഫെയ്സ്ബുക്ക് തുറന്നിരിക്കുന്നുവെന്ന് അറിയാന്‍ സാധിക്കും. അതിൽ കാണുന്ന എൻഡ് ആക്റ്റിവിറ്റിയില്‍ ക്ലിക് ചെയ്താൽ മറ്റു സിസ്റ്റങ്ങളിലെ ഫെയ്സ്ബുക്ക് ലോഗ് ഔട്ടാകും.
∙ ആൻറി വൈറസ്, ഇന്റർനെറ്റ് സെക്യൂരിറ്റി
മികച്ച ആന്റി വൈറസ് ഇന്റർനെറ്റ് സെക്യൂരിറ്റി പെയ്ഡ് വേർഷന്‍ തന്നെ ഉപയോഗിക്കുക. അപ്ഡേറ്റ് കൃത്യമായി ചെയ്യുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫുള്‍ സ്കാന്‍ ചെയ്യുക. സ്പൈവെയറിനായി വെബ് ബ്രൗസർ പരിശോധിക്കുക. ഉപയോഗിക്കുന്ന വെബ്‌ ബ്രൗസര്‍ എക്സ്ടെൻഷനുകള്‍ പരിശോധിക്കുക.
ലോഗിന്‍ ചെയ്യുന്ന ഫെയ്സ്ബുക്ക്‌ പേജ് ഒറിജിനലോ വ്യാജനോ എന്ന് പരിശോധിക്കുക. ഇതിനായി URL വിലാസത്തിന് മുമ്പായി HTTPS എന്ന സുരക്ഷിത കണക്ഷൻ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.

No comments:

Post a Comment

Comments System

Disqus Shortname