Ente Malayalam News

Follow Us

Thursday, 26 October 2017

ഐ എസ് ബന്ധം ; കണ്ണൂരിൽ രണ്ടു പേർ കൂടി അറസ്റ്റിൽ


കണ്ണൂർ : ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെക്കൂടി കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു.

തലശേരി സ്വദേശികളായ ഹംസ,മനാഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും ഐ എസിലേക്ക് കണ്ണൂർ,കാസർകോഡ്  ഭാഗങ്ങളിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.രാജ്യാന്തര തലത്തിലെ ഐ എസ് നേതാക്കളുമായി ബന്ധമുള്ളയാളാണ് പിടിയിലായ ഹംസ.

നിരോധിത സംഘടനയുമായുള്ള ബന്ധം,അവയുടെ ആശയങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട യുഎപിഎ 38,39 വകുപ്പ് പ്രകാരമാണ് അറസ്റ്റ്.പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ എസ് ബന്ധമുള്ള 3 പേരെ കണ്ണൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മിഥിലാജ്, അബ്ദുൾ റസാഖ്, റാഷിദ് എംവി എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

ഭീകരബന്ധത്തെ തുടർന്ന് തുർക്കി തിരിച്ചയച്ചവരാണ് ഇവരെന്നാണ് സൂചന.

No comments:

Post a Comment

Comments System

Disqus Shortname