മുംബൈ : ഐ എസിൽ ചേർന്ന മുംബൈ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതായി സൂചന.
മുംബൈ,കല്യാൺ സ്വദേശിയായ ഫഹദ് ഷേയ്ക്ക് എന്ന 24 കാരൻ സിറിയയിൽ കൊല്ലപെട്ടതായാണ് വീട്ടിൽ ഫോൺ സന്ദേശം ലഭിച്ചത്.
2014 ലാണ് ഐ എസിൽ ചേരാനായി ഫഹദ് ഷേയ്ക്ക് വീട് വിട്ടുപോയത്.പിന്നീട് ഇയാളെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഇന്റർനാഷണൽ പ്രോട്ടോക്കോൾ നമ്പരിൽ നിന്നും ഫഹദ് കൊല്ലപ്പെട്ടതായുള്ള സന്ദേശം പിതാവ് തൻവീർ ഷേയ്ക്കിനു ലഭിച്ചത്.കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താതെയായിരുന്നു സന്ദേശം.
ഫോൺ സന്ദേശം എത്തിയ വിവരം ദേശീയ സുരക്ഷാന്വോഷണ ഏജൻസിയെ അറിയിച്ചതായി തൻ വീർ പറഞ്ഞു.
No comments:
Post a Comment