പൊന്നാനി: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം. കൂടിയാലോചന ഇല്ലാതെയാണ് ഭരണ കാര്യങ്ങള്‍ പ്രസിഡന്റ് നടത്തുന്നതെന്ന് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ സ്‌ഥലം മാറ്റണമെന്ന് യു.ഡി.എഫ് അംഗങ്ങളും എല്‍.ഡി.എഫ് അംഗങ്ങളും ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് വിരുദ്ധമായ നിലപാട് പ്രസിഡന്റ് പ്രേമജ സുധീര്‍ സ്വീകരിച്ചതും ഭരണപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എം.കെ.ഇബ്രാഹീം, മുഹമ്മദ്, റിയാസ് പഴഞ്ഞി തുടങ്ങിയ അംഗങ്ങള്‍ പ്രസിഡന്റിന്റെ നിലപാടിനെതിരെ രംഗത്ത് വരികയായിരുന്നു. നേരത്തെ നടന്ന ബോര്‍ഡ് യോഗത്തിലും ലീഗ് അംഗവും വൈസ് പ്രസിഡന്റുമായ കെ.കെ ബീരാന്‍ കുട്ടിയും പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചിരുന്നു. ആനുകൂല്യ വിതരണത്തില്‍ അവഗണ കാണിക്കുന്നുവെന്ന ആരോപണവും യു.ഡി.എഫ് അംഗങ്ങള്‍ക്കുണ്ട്. പഞ്ചായത്തില്‍ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും നേതാക്കളുടെയും യോഗം എല്ലാ മാസവും മൂന്ന് തവണ ചേരണമെന്നാണ് തീരുമാനമെങ്കിലും ഇതിനും പ്രസിഡന്റ് സഹകരിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ കൂടിയാലോചനക്ക് ശേഷമാണ് ബോര്‍ഡ് യോഗം ചേരാറുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍ പറഞ്ഞു.
Follow Us
Friday, 27 October 2017
വെളിയങ്കോട് പഞ്ചായത്ത് യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

Subscribe to:
Post Comments (Atom)

No comments:
Post a Comment