Ente Malayalam News

Follow Us

Friday, 27 October 2017

19 കിലോ പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകള്‍ പിടികൂടി


പാലക്കാട്‌: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 19 കിലോ പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകളും മറ്റ്‌ പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. പച്ചക്കറി മാര്‍ക്കറ്റിലും ഗോള്‍ഡന്‍ പാലസ്‌ റോഡിലുമായിരുന്നു പരിശോധന. 26 സ്‌ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗീതം ബേക്കറി, ബി.എം ഫ്രൂട്ട്‌സ് സ്‌റ്റാള്‍, ശ്രീനാരായണ ബേക്കറി എന്നിവിടങ്ങളില്‍ നിന്നും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നുമാണ്‌ പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകള്‍ പിടിച്ചത്‌.
നഗരസഭാ ആരോഗ്യ സൂപ്പര്‍വൈസര്‍ ബുധരാജ്‌, ആരോഗ്യ ഇന്‍സ്‌പെക്‌ടര്‍മാരായ കെ.എം. സജി, പി. മോഹനന്‍, പി.ടി. അബ്‌ദുള്‍ റഹിം, പത്മരാജന്‍, ജൂനിയര്‍ ആരോഗ്യ ഇന്‍സ്‌പെക്‌ടര്‍മാരായ ജിതേഷ്‌കുമാര്‍, സഞ്‌ജീവ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തിയത്‌. പ്ലാസ്‌റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ച സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന്‌ നഗരസഭ സെക്രട്ടറി രഘുരാമന്‍ അറിയിച്ചു.

No comments:

Post a Comment

Comments System

Disqus Shortname