വേങ്ങര: നിയമങ്ങളും യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങളും കാറ്റില്‍ പറത്തി മിനി ബസുകള്‍ കുതിക്കുന്നു. കൃത്യമായ രേഖയോ ആവശ്യമായ യോഗ്യതയോ ഇല്ലാത്ത ജീവനക്കാരുമായി സര്‍വീസ് നടത്തുന്ന നിരവധി ബസുകളാണ് വേങ്ങരയിലുള്ളത്. ബസില്‍ കയറാനെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നും അഞ്ചു രൂപയില്ലെങ്കില്‍ കയറേണ്ട എന്ന ശകാരവാക്കും ഇവര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്. പിന്‍വശത്തെ വാതിലുകള്‍ അഴിച്ചുവെച്ച നിലയില്‍ നിരവധി ദിവസങ്ങളായി ഓട്ടം നടത്തുന്ന ബസുകളും വിതില്‍ കയറ് ഉപയോഗിച്ച് ബോഡിയുമായി ബന്ധിപ്പിച്ചു സൗകര്യപ്പെടുത്തിയ ബസുകളും പ്രദേശത്ത് സുലഭമാണ്. സംഭവങ്ങളെ കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിച്ചാല്‍ ഭീഷണിയാണ് പലപ്പോഴും മറുപടി. ഉള്‍ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്നവയായതിനാല്‍ ഇത്തരക്കാര്‍ ഉദ്യോഗസ്‌ഥ പരിശോധനയില്‍ പലപ്പോഴും കൂടുങ്ങാറില്ല. ടിക്കറ്റ്, കണ്ടക്‌ടര്‍ യൂണിഫോം ഇതൊന്നും ഇവര്‍ക്ക് പ്രശ്‌നമേ അല്ല. അധികൃതരുടെ അനാസ്‌ഥ വലിയ ഒരളവ് ഇവര്‍ക്ക് സഹായമാവുകയാണ്. പെര്‍മിറ്റില്ലാത്ത ബസുകളും ഓട്ടം നടത്തുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതിനിടെ വാതില്ലാത്ത ബസിന്റെ പടമെടുക്കാന്‍ സ്‌റ്റാന്റിലെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താനും ബസ് ജീവനക്കാര്‍ മറന്നില്ല.
Follow Us
Friday, 27 October 2017
ചട്ടങ്ങള്‍ കാറ്റില്‍പറത്തി മിനി ബസുകള്‍ കുതിക്കുന്നു

Subscribe to:
Post Comments (Atom)

No comments:
Post a Comment