ഭുവനേശ്വര്‍:ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സേന്യങ്ങളില്‍ ഒന്നാണ് ഇന്ത്യയുടേതെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.കുമയൂണ്‍ റൈഫിള്‍സ്-3ന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സേനയെ കരുത്തുറ്റതാക്കിയതില്‍ അതിലെ ഒരോ അംഗങ്ങളോടുമാണ് നന്ദി പറയേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിലും സൈന്യം നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും വിരമിച്ച സൈനികരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ ഉളള കാര്യങ്ങളില്‍ ഒരു താമസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈനികരേയും വിരമിച്ച ഉദ്യോഗസ്ഥരേയും വീരമൃത്യ വരിച്ച സൈനികരുടെ ഭാര്യമാരേയും ആദരിക്കുന്ന ചടങ്ങാണ് നടന്നത്.
സൈനികര്‍ക്കുളള അംഗീകാരത്തിന്റെ ഭാഗമായി പുതിയ സ്റ്റാപും കരസേന മേധാവി പ്രകാശനം ചെയ്തു.1917 ഒക്ടോബര്‍ 23 നാണ് കുമയൂണ്‍ റൈഫിള്‍സ് സ്ഥാപിക്കുന്നത്
No comments:
Post a Comment