Ente Malayalam News

Follow Us

Tuesday, 24 October 2017

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോളര്‍ പുരസ്‌കാരം


ലണ്ടന്‍: ഫിഫയുടെ മികച്ച ലോകഫുട്ബോളര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.റൊണാള്‍ഡോയെ കൂടാതെ ബാഴ്‌സ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

റയലിനായി ലാ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് റൊണാള്‍ഡോയെ കിരീടത്തനിന് അര്‍ഹനാക്കിയത്.

റയല്‍ മഡ്രിഡിന്റെ സിനദിന്‍ സിദാനാണു മികച്ച പരിശീലകനുളള പുരസ്‌കാരം.ചെല്‍സയുടെ അന്റോണിയോ കോണ്ടെ,യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എന്നിവരെ മറികടന്നാണ് സിദായന്‍ പുരസ്‌കാരജേതാവായത്.

ഫ്രഞ്ച് താരം ജിറൂഡുവിനാണ് പഷ്‌കാസ് ഓഫ് ദ ഇയര്‍ പുരസ്‌കാരം.മികച്ച ഗോള്‍ കീപ്പര്‍ക്കുലള അവാര്‍ഡ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ല്യുജി ബഫണിനാണ്.

No comments:

Post a Comment

Comments System

Disqus Shortname