ന്യൂഡല്‍ഹി:ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റ ഭാഗമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ്മയെ ചര്‍ച്ചയ്ക്കുളള പ്രതിനിധി ആയി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു.
കശ്മീരില്‍ സ്ഥിരത നിലനിര്‍ത്താനുളള ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ സ്വീകരിച്ച നയങ്ങള്‍ തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ഭാരിച്ച ഉത്തരവാദിത്വമാണ് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.എല്ലാവരുടേയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിനേശ്വര്‍ ശര്‍മ്മ പറഞ്ഞു.
ഒരാഴ്ച്ചയ്ക്കുളളില്‍ കശ്മീരിലേക്ക് പോകും.സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
1979 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ ശര്‍മ്മ 2014-2016 കാലത്താണ് ഐ ബി ഡയറക്ടറായി പ്രവര്‍ത്തിച്ചത്.2002 ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന മൂന്നാമത്തെ പ്രതിനിധിയാണ് ശര്‍മ്മ.
No comments:
Post a Comment