മുംബൈ : അബൂദാബി സര്‍ക്കാരിന്റെ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ഇന്ത്യയില്‍ ‘അബൂദാബി വാരം’ സംഘടിപ്പിക്കുന്നു. അബൂദാബിയിലെ വിനോദസഞ്ചാരം, സാംസ്‌കാരിക പാരമ്പര്യം, കല, കായിക വിനോദങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ വിവിധ തരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.
മുംബൈയില്‍ ഒക്ടോബര്‍ 27 മുതല്‍ 29 വരെയും ന്യൂഡല്‍ഹിയില്‍ നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുമാണ് പരിപാടി.അബൂദാബിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുന്നതില്‍ തങ്ങളുടെ പങ്കാളികളെയും ഓഹരി ഉടമകളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അബൂദാബി വാരമെന്ന് സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ജനറല്‍ സെയ് ഫ് സായിദ് ഗോബാശ് പറഞ്ഞു .
അബൂദാബിയിലെ ഹോട്ടലുകളില്‍ അതിഥികളായെത്തുന്നവരില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നും വലിയ പ്രാധാന്യമാണ് അബൂദാബി ഇന്ത്യക്ക് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .അവധിക്കാല സന്ദര്‍ശന ഇടം എന്നതിനപ്പുറം അബൂദാബി യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും അനുയോജ്യമായ ബിസിനസ് ഇടം കൂടിയാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത് .
അബൂദാബി വാരത്തില്‍ ഒരുക്കുന്ന വിര്‍ച്യല്‍ ബൂത്തുകള്‍ വഴി ഫെരാറി വേള്‍ഡ് , ഡെസര്‍ട്ട് സഫാരി, ഇത്തിഹാദ് എയര്‍വേസ് വിമാനം എന്നിവയുടെ അനുഭവങ്ങള്‍ പരിചയപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment