Ente Malayalam News

Follow Us

Tuesday, 24 October 2017

വിരാട് അനുഷ്ക വിവാഹം ഡിസംബറിൽ


ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോലി വിവാഹിതനാകുന്നു . സുഹൃത്തും സിനിമാതാരവുമായ അനുഷ്ക ശർമ്മയാണ് വധു. ഡിസംബറിലായിരിക്കും വിവാഹം.

ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് സ്ഥിരീകരണമായത് .
വ്യക്തിപരമായ കാരണങ്ങളാണ് കോലി കാരണമായി പറയുന്നത്.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു . കോലിയുടെ മോശം ഫോമിനെ തുടർന്ന് അനുഷ്കക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോൾ കോലി തന്നെ അനുഷ്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

No comments:

Post a Comment

Comments System

Disqus Shortname