ഹൈദരാബാദ്:രാജ്യം മുഴുവന്‍ ബുളളറ്റില്‍ സഞ്ചരിച്ച സന ഇക്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു.വിഷാദത്തിനും ആത്മഹത്യയ്ക്കുമെതിരെ ബോധവത്കരണം ലക്ഷ്യമാക്കിയാണ് സന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബുളളറ്റ് യാത്ര നടത്തിയത്.ഇന്നലെ പുലര്‍ച്ചെ 3.30 യ്ക്കാണ് ഹൈദരാബാദിനു സമീപം വാഹാനാപടത്തില്‍ സന മരിച്ചത്.
സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമാണ് കാര്‍ ഓടിച്ചിരുന്നത്.ഇവരെ അപകടത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന മരിച്ചു.നദീം ആശുപത്രയില്‍ ചികിത്സയിലാണ്.റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
വിഷാദത്തിനും ആത്മഹത്യയ്ക്കും എതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായാണ് സന രാജ്യം മുഴുവന്‍ സഞ്ചരിച്ചത്.ആത്മഹത്യയും വിഷാദരോഗവും തടയുന്നതിനുളള ഒരു വനിതയുടെ ബുളളറ്റ് യാത്ര എന്നെഴുതിയ ബോര്‍ഡുമായാണ് സന രാജ്യം ചുറ്റിയത്.പര്യടനത്തിന്റെ ഭാഗമായി കളമശേരി എസ് സി എം എസ് കാമ്പസിലും സന എത്തിയിരുന്നു
No comments:
Post a Comment