Designed by freepik |
സ്ത്രീകളുടെ ലൈംഗികതാല്‍പര്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുതിയൊരു കണ്ടെത്തല്‍. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗികജീവിതം മികച്ചതായിരിക്കുമെന്നാണു കണ്ടെത്തല്‍.
18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. മുകളില്‍ പറഞ്ഞ പ്രായഗ്രൂപ്പില്‍പ്പെട്ട 42 സ്ത്രീകളിലും 28 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഈ നിഗമനം.
കൂടുതല്‍ ഘ്രാണശക്തിയുള്ള സ്ത്രീകളുടെ സെക്സ് ജീവിതവും മികച്ചതായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.
മണങ്ങൾ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തിൽ പോസിറ്റീവ് ആയി സ്വാധീനം ചെലുത്തുന്നുണ്ടത്രേ. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണു കണ്ടെത്തല്‍.
No comments:
Post a Comment