Ente Malayalam News

Follow Us

Thursday, 27 September 2018

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

burn fat change food time
"Designed by Freepik"                     

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കഴിക്കുന്ന ഭക്ഷണം, ശരീരഘടന, രക്തഘടന ഇവയെ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ബാധിക്കുന്നുണ്ടോ എന്നു പരിശോധിച്ചു.

പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിൽപ്പെട്ട ആളുകളോട് പ്രഭാതഭക്ഷണം 90 മിനിറ്റ് വൈകി കഴിക്കാനും അത്താഴം 90 മിനിറ്റ് അതായത് ഒന്നരമണിക്കൂർ നേരത്തെ കഴിക്കാനും ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവരോട് പതിവു സമയത്തുതന്നെ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു. പഠനം തുടങ്ങുന്നതിനു മുൻപും പഠനസമയത്തും പഠനം പൂർത്തിയായ ഉടനെയും പഠനത്തിൽ പങ്കെടുത്തവരുടെ രക്തസാംപിളും ഡയറ്റ് ‍ഡയറിയും പരിശോധിച്ചു. പഠനശേഷം ഒരു ചോദ്യാവലിയും ഇവർക്കു നൽകി.

സാധാരണപോലെ ഭക്ഷണം കഴിച്ച കൺട്രോള്‍ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് ഭക്ഷണസമയത്തിൽ മാറ്റം വരുത്തിയവരുടെ ശരീരത്തിലെ കൊഴുപ്പ് പകുതിയിലധികം കുറഞ്ഞു.

ഭക്ഷണ സമയത്തിൽ മാറ്റം വരുത്തുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നു പഠനത്തിലൂടെ തെളിഞ്ഞു. എന്തു കഴിക്കണം എന്നതിന് ഗവേഷകർ ഒരു നിയന്ത്രണവും വച്ചിരുന്നില്ല. എന്നിട്ടും സമയമാറ്റം വരുത്തിയവർ, കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് കുറച്ചു ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ എന്നു കണ്ടു.

ഭക്ഷണസമയത്തിൽ ചെറിയ മാറ്റം വരുത്തിയപ്പോൾത്തന്നെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ സാധിച്ചു. ഇത് പൊണ്ണത്തടിയും മറ്റ് അനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്ക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ഏറെ ഉപകരിക്കുമെന്ന് ന്യൂട്രീഷനൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു.

ഹണിമൂൺ കാലം എങ്ങനെ വേണം?

honeymoon tips
"Designed by Freepik"                      

പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾതന്നെ ഹണിമൂൺ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

കൗമാര പ്രായത്തിലെ രതിചിന്തകൾ; എങ്ങനെ നേരിടാം ഈ അവസ്ഥയെ

Designed by Freepik                     

പത്തിൽ പഠിക്കുന്ന മകൻ കുറച്ചു നാളുകളായി ഇടയ്ക്കൊക്കെ കരയും. കാര്യം ചോദിച്ചാൽ മറുപടി ഇല്ല. ഒടുവിൽ അച്ഛനോടു വിവരം പറഞ്ഞു. ഒരു കൂട്ടുകാരൻ അവനെ ഒരു ലൈംഗിക വിഡിയോ കാണിച്ചു. ദൈവവിശ്വാസവും ഉയർന്ന മൂല്യവിചാരവുമുള്ള കുടുംബ സാഹചര്യമായതുകൊണ്ട് അവൻ പിന്നെ താൽപര്യം കാണിച്ചില്ല. അതിൽ കണ്ടതു പോലെ അവൻ അമ്മയെയും അനിയത്തിയെയും ചെയ്യുമോയെന്ന പേടി കുറച്ചുനാൾ കഴിഞ്ഞ് ഉണ്ടാകാൻ തുടങ്ങി. ചെയ്യില്ലെന്ന് അറിയാമെങ്കിലും ആവർത്തിച്ചു വരുന്ന ഈ വിചാരം അവനെ അസ്വസ്ഥനാക്കി. സഹിക്കാനാവാതെ വരുമ്പോള്‍ കരയും. നല്ല കുട്ടിയാണെന്നും അങ്ങനെ സംഭവിക്കില്ലെന്നും ആശ്വസിപ്പിച്ചിട്ടും ഈ പ്രശ്നം തുടരുകയാണ്. എന്താണു ചെയ്യേണ്ടത്?

മൂല്യങ്ങൾ പാലിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടുള്ള കൗമാര പ്രായക്കാരന്‍റെ മനസ്സിൽ ഈ ചിന്തകൾ അസ്വസ്ഥതയുളവാക്കാം. സെക്സ് വിഡിയോയിൽ കണ്ടതു പോലെ അമ്മയോടോ പെങ്ങളോടോ പെരുമാറില്ലെന്ന് അവനറിയാം. പക്ഷേ, ഈ വിചാരം ഒഴിഞ്ഞു പോകുന്നില്ല. അതുകൊണ്ട് അതിനു കീഴ്പെട്ടുപോകുമോയെന്ന ആധിയുണ്ടാകുന്നു. തോന്നലുകളെ നിയന്ത്രിക്കാനാവാത്തതുകൊണ്ടു സങ്കടം തോന്നുന്നു. കരയുന്നു. ‘ഒബ്സെഷനെന്ന’ ചിന്താവൈകല്യത്തിന്‍റെ വിളയാട്ടമാണിത്.

ലൈംഗിക ദൃശ്യങ്ങൾ കണ്ടതുകൊണ്ടാണിതെന്ന ലളിതമായ വ്യാഖ്യാനത്തിനുമപ്പുറമാണ് ഈ മാനസികാവസ്ഥ. മാനിസാരോഗ്യപ്രശ്നമായ ഒരു ചിന്താവൈകല്യത്തെ ഉണർത്താൻ ഈ സെക്സ് വിഡിയോകാഴ്ച നിമിത്തമായിയെന്നതു വാസ്തവമാണ്. രതിവിചാരങ്ങളുടെ രസം ആസ്വദിക്കാനായി മനപ്പൂർവം മെനഞ്ഞെടുക്കുന്ന ലൈംഗികഭാവനകളില്‍ നിന്നു വ്യത്യസ്തമാണിത്. അനുവാദമില്ലാതെ ഇടിച്ചു കയറിവരുന്ന ഈ ചിന്തകൾ അശാന്തിയാണ് ഉണ്ടാക്കുന്നത്. ധാർമികതയ്ക്കു ചേരാത്ത ഇവയെ ആട്ടിയകറ്റാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ഉപദ്രവിക്കും. ചികിൽസ വേണ്ട ഒരു മനോരോഗമാണിത്.

ഇത്തരം ലൈംഗിക ഒബ്സഷനുകളുടെ പിടിയിൽ പെടുമ്പോൾ പലരും സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും. അമ്മയോടോ സഹോദരിയോടോ ഇടപെടുവാൻ വിമുഖത പ്രകടിപ്പിക്കും. നേരില്‍ കാണുമ്പോഴെല്ലേ ഉപദ്രവിക്കുമോയെന്ന പേടി വർധിക്കുന്നത്. ചിലർ ഇതിലെ പാപബോധം ഇല്ലാതാക്കാൻ പരിഹാരപ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കും. അകാരണമായ കുറ്റബോധം വേണ്ടെന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം. ഇതു മനസ്സിന്‍റെ വികൃതിയാണെന്നും മനഃശാസ്ത്രപരമായ പരിഹാരം തേടണമെന്നും ബോധ്യപ്പെടുത്തണം. അമ്മയും സഹോദരിയും അകന്നു മാറാൻ ശ്രമിക്കേണ്ട. ഈ വിചാരമുണ്ടെങ്കിലും അവൻ ഇതൊന്നും ചെയ്യില്ലെന്ന ആത്മധൈര്യം ഉണരട്ടെ അവന്‍റെ ധർമസങ്കടം ഉൾക്കൊള്ളുന്നുണ്ടെന്ന വിശ്വാസം ഉണ്ടാകട്ടെ. ശാസ്ത്രീയമായ ചികിൽസകൾ വേണ്ട അവസ്ഥയാണിത്. ലൈംഗിക ഒബ്സഷനുകളെ ദുർബലപ്പെടുത്തുന്ന ഔഷധങ്ങളും നൽകേണ്ടിവരും. ചിന്തകളെ നിയന്ത്രിക്കാനുള്ള കെല്‍പു സൃഷ്ടിച്ചെടുക്കണം. മനസ്സിനെ പൊള്ളിക്കുന്ന ഈ വിചാര ങ്ങളിൽനിന്ന് ഇവൻ മുക്തിനേടും തീർച്ച

Saturday, 22 September 2018

വെളിച്ചെണ്ണയിൽ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

cooking oil healthy life

പാചകയെണ്ണ വെളിച്ചെണ്ണ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്ന കാലം. എള്ള് ആട്ടി എടുക്കുന്ന നല്ലെണ്ണയും അക്കാലത്തു പാചകത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാലിന്നു പായ്ക്കറ്റിലും കുപ്പികളിലുമായി സ്വദേശിയും വിദേശിയുമായ നിരവധി എണ്ണകൾ വിപണിയിലെത്തിയിട്ടുണ്ട്. സൂര്യകാന്തി എണ്ണയും സോയാബീൻ എണ്ണയും ഒലീവ് ഓയിലുമൊക്കെ നമ്മുടെ പ്രിയപ്പെട്ട പാചക എണ്ണകളായി മാറിയിരിക്കുന്നു. എണ്ണ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാകാതെയിരിക്കണമെങ്കിൽ എണ്ണയുടെ സവിശേഷതകളെക്കുറിച്ചും അവ പാചകത്തിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസവ്യതിയാനങ്ങളെക്കുറിച്ചുമുള്ള അറിവുണ്ടാകണം.

എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്മോക്ക് പോയിന്റും എണ്ണയ്ക്കു തീ പിടിക്കുന്ന ഫ്ളാഷ് പോയിന്റും. ചൂടാക്കുമ്പോൾ ഏതു താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് ആ എണ്ണയുടെ സ്മോക്ക് പോയിന്റ്. സ്മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം. എന്നാൽ സ്മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും രക്തധമനികളുടെ ജരിതാവസ്ഥയ്ക്കും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകാം. പൊതുവേ സസ്യഎണ്ണകൾക്കാണ് ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളത്. എന്നാൽ എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ സ്മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.

വെളിച്ചെണ്ണയുടെ സ്മോക്ക് പോയിന്റ് കുറവാണ്. അതുകൊണ്ട് ഏറെനേരമെടുത്തുള്ള വറുക്കലിനും പൊരിക്കലിനും വെളിച്ചെണ്ണ യോജിച്ചതല്ല. എന്നാൽ സൂര്യകാന്തി എണ്ണയുടെ സ്മോക്ക് പോയിന്റ്.(460 ഡിഗ്രി ഫാരൻഹീറ്റ്) ഉയർന്നതായതിനാൽ ദീർഘനേരമുള്ള വറുക്കലിനും പൊരിക്കലിനും ഉത്തമമാണ്. നിലക്കടല എണ്ണ, തവിടെണ്ണ, എള്ളെണ്ണ തുടങ്ങിയവയ്ക്കും ഉയർന്ന സ്മോക്ക് പോയിന്റ് ഉണ്ട്. സോയോബീൻ എണ്ണ, ഒലീവ് എണ്ണ എന്നിവയ്ക്കു താഴ്ന്ന സ്മോക്ക് പോയിന്റ് ആയതിനാൽ വറുക്കാൻ ഉപയോഗിക്കരുത്.

പുകയുന്നതു വരെ ചൂടാക്കരുത്

∙ പുകയുന്നതു വരെ എണ്ണ ചൂടാക്കരുത്. ഈ ഘട്ടമെത്തിയാൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകും.

∙ പാചകം ചെയ്യുമ്പോൾ എണ്ണ അളന്നു മാത്രം ഉപയോഗിക്കുക.

∙ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും കലർത്തി ഉപയോഗിക്കരുത്.

∙ ഡാൽഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണ പാചകത്തിന് ഉപയോഗിക്കരുത്. ഇവയിലടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റ് ഹൃദ്രോഗം, കാൻസർ, പ്രമേഹം, മറവിരോഗം, പൊണ്ണത്തടി, കരൾ രോഗങ്ങൾ എന്നിവയ്ക്കു കാരണമാകാം.

പാചകഎണ്ണകൾ പലതരം

പാചകത്തിനായുള്ള വിവിധതരം എണ്ണകൾ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സ്വഭാവമനുസരിച്ചാണ്. പൂരിത കൊഴുപ്പുകൾ എണ്ണയിൽ അമിതമായി അടങ്ങിയിട്ടുണ്ടെങ്കിൽ ആ എണ്ണ ആകെ കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് കൂട്ടുന്നു. പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളിലും വെണ്ണ, നെയ്യ് തുടങ്ങിയ പാൽ ഉൽപന്നങ്ങളിലും പൂരിതകൊഴുപ്പ് ഏറെ ഉള്ളതിനാൽ കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇവ നല്ലതല്ല. എന്നാൽ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയാണു ചെയ്യുന്നത്. സൂര്യകാന്തി എണ്ണ, എള്ളെണ്ണ, സോയാബീൻ എണ്ണ, സൺഫ്ളവർ എണ്ണ, ഒലിവെണ്ണ, നിലക്കടലയെണ്ണ തുടങ്ങിയവയിൽ അപൂരിത കൊഴുപ്പുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതുകൊണ്ട് കൊളസ്ട്രോൾ രോഗികൾക്ക് ഉത്തമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മീനെണ്ണ, ഫാള്ക്സ് സീഡ്, സോയാബീൻ, വാൾനട്ട് എന്നിവയിലും കൂടുതലായി കാണപ്പെടുന്നു.

എണ്ണകൾ കലർത്താമോ?

എണ്ണകൾ കലർത്തി ഉപയോഗിക്കുന്ന രീതിക്ക് ആരോഗ്യകരമായി കുഴപ്പമൊന്നുമില്ല. എന്നാൽ വീടുകളിലെ പാചകത്തിൽ ഇത് നിർബന്ധമല്ല. പകരം മറ്റൊരു മാർഗം സ്വീകരിക്കാം. വെളിച്ചെണ്ണയാണല്ലോ നാം പൊതുവേ ഉപയോഗിച്ചു വരുന്നത്, ശീലം മാറ്റിയെടുക്കാം. ഉദാ. മീൻകറിയുണ്ടാക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ചെങ്കിൽ മറ്റു കറികൾക്കോരോന്നിനും തവിടെണ്ണ, കടലയെണ്ണ, എള്ളെണ്ണ, സൂര്യകാന്തിയെണ്ണ എന്നിങ്ങനെയുള്ള എണ്ണകൾ മാറി മാറി ഉപയോഗിക്കാം. ഈ എണ്ണകളിൽ നിന്നുള്ള വിവിധ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.

ഗുണകരമായ ഏകപൂരിതകൊഴുപ്പുകളും ബഹുപൂരിതകൊഴുപ്പുകളും ഈ എണ്ണകളിൽ സമൃദ്ധമായുണ്ട്. എണ്ണകളിലെ ഒമേഗ 3 —ഒമേഗ 6 അനുപാതവും ശ്രദ്ധിക്കണം. ഒമേഗാ 6 ഒമേഗ 3 അനുപാതം 10 :1 എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒമേഗാ 3 യുടെ അളവു കൂട്ടിയെടുക്കണം എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.

സാധാരണയായി ഒരാൾക്ക് ഒരു ദിവസം നാലു ടീസ്പൂൺ എണ്ണ മതി. മറ്റ് ആഹാരപദാർഥങ്ങളിൽ നിന്നു ബാക്കി എണ്ണ ലഭിച്ചുകൊള്ളും. ബ്ലെൻഡു ചെയ്ത എണ്ണകൾ വിപണിയിൽ വ്യാപകമാണ്. ഉദാ. സഫോള ഓയിലിൽ 70 ശതമാനം തവിടെണ്ണയും 30 ശതമാനം സാഫ്ഫ്ളവർ ഓയിലും കലർത്തിയിട്ടുണ്ടത്രേ. സുനോള ഓയിൽ എന്ന പാചകഎണ്ണയിൽ സോയ എണ്ണയ്ക്കൊപ്പം സൂര്യകാന്തി എണ്ണയോ, കനോള ഓയിലോ ആണു കലർത്തിയിരിക്കുന്നത്. എണ്ണയിൽ പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡാണു കൂടുതലെങ്കിൽ തിളപ്പിക്കാൻ പാടില്ല. ചൂടാക്കുക മാത്രമേ പാടുള്ളൂ.

സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ഗവേഷകർ

women with this have better sex
Designed by freepik                          

സ്ത്രീകളുടെ ലൈംഗികതാല്‍പര്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുതിയൊരു കണ്ടെത്തല്‍. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗികജീവിതം മികച്ചതായിരിക്കുമെന്നാണു കണ്ടെത്തല്‍.

18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. മുകളില്‍ പറഞ്ഞ പ്രായഗ്രൂപ്പില്‍പ്പെട്ട 42 സ്ത്രീകളിലും 28 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഈ നിഗമനം.

കൂടുതല്‍ ഘ്രാണശക്തിയുള്ള സ്ത്രീകളുടെ സെക്സ് ജീവിതവും മികച്ചതായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

മണങ്ങൾ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തിൽ പോസിറ്റീവ് ആയി സ്വാധീനം ചെലുത്തുന്നുണ്ടത്രേ. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണു കണ്ടെത്തല്‍.

Tuesday, 18 September 2018

വിക്‌സ് ആക്ഷന്‍ 500-നു നിരോധനമില്ലെന്നു നിർമാതാക്കള്‍



പനിക്കും ജലദോഷത്തിനും നല്‍കുന്ന വിക്‌സ് ആക്ഷന്‍ 500-ന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ അറിയിച്ചു. സെപ്തംബര്‍ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ച 328 എഫ്ഡിസി (രണ്ടോ അതിലധികമോ ഔഷധങ്ങള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്നവ) മരുന്നുകളില്‍ വിക്‌സ് ആക്ഷന്‍ 500-ഉം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിക്‌സ് എന്നും രാജ്യത്തെ നിയമം പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുടെ അംഗീകാരം വിക്‌സിന്റെ ഔഷധങ്ങള്‍ക്കുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Comments System

Disqus Shortname