ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 10 കോടി പാവപ്പെട്ടവർക്ക് വേണ്ടിയാണ് പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി.
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ചികിത്സാ ധനസഹായമായി ലഭിക്കും. 10 കോടി കുടുംബങ്ങളിലെ 50 കോടിയോളം ആളുകൾക്ക് പദ്ധതി സഹായകമാകും.
രാജ്യത്ത് പുതുതായി ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും. 24 മെഡിക്കൽ കോളേജുകൾ പുതുതായി തുടങ്ങും. ജില്ലാ ആശുപത്രികൾ വികസിപ്പിച്ചാകും മെഡിക്കൽ കോളേജുകൾ തുടങ്ങുക. മൂന്ന് ലോക്സഭാ മണ്ഡലങ്ങൾക്ക് ഒന്ന് എന്ന നിലയിലാകും മെഡിക്കൽ കോളേജ് നിലവിൽ വരിക.
ക്ഷയരോഗികൾക്ക് പോഷകാഹാരത്തിനായ് 600 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
No comments:
Post a Comment