ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മലയാള ചിത്രം വരെ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലുണ്ടായിരുന്നു.
![]() |
Designed by Freepik |
കോഴിക്കോട്: വ്യാജസിനിമകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റുകളെ തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍. തമിഴ് റോക്കേഴ്‌സിന്റെ www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ വെബ്‌സൈറ്റുകളാണ് മലയാളി ഹാക്കര്‍ സംഘങ്ങള്‍ ചേര്‍ന്ന് നിഷ്‌ക്രിയമാക്കിയത്.
ശനിയാഴ്ച രാവിലെ മുതല്‍ വെബ്‌സൈറ്റുകള്‍ ലഭ്യമല്ല. എന്നാല്‍ തമിഴ് റോക്കേഴ്‌സ് എന്ന പേരില്‍ ഒരു വ്യാജ വെബ്‌സൈറ്റ് ഓണ്‍ലൈനിലുണ്ട്.
ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മലയാള ചിത്രം വരെ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലുണ്ടായിരുന്നു. മലയാള സിനിമകള്‍ക്കായി പ്രത്യേകം ഫോള്‍ഡറും വെബ്‌സൈറ്റിലുണ്ടായിരുന്നു.
നേരത്തെ തമിഴ് നടന്‍ വിശാലിന്റെ നേതൃത്വത്തില്‍ തമിഴ് റോക്കേഴ്‌സിനെ തടയിടാനുള്ള ശ്രമം നടന്നിരുന്നു. ഏറ്റവും പുതിയ തമിഴ് സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി ഇവര്‍ നിരന്തരം തമിഴ് സിനിമാ ലോകത്തെ വെല്ലുവിളിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആട് 2 സിനിമയുടെ ദദൈര്‍ഘ്യം കുറഞ്ഞ ഭാഗങ്ങള്‍ ഫെയ്‌സ്ബുക്കിലോ യൂട്യൂബിലോ പങ്കുവെക്കുകയാണെങ്കില്‍ ആ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ആവുമെന്ന് ജയസൂര്യയും ചിത്രത്തിന്റെ സംവിധായകനുമായ വിജയ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു. പൈറസി തടയുന്നതിനായി മലയാള സിനിമാ പ്രവര്‍ത്തകര്‍ സ്വകാര്യ സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ സഹായം തേടിവരുന്നുണ്ട്.
No comments:
Post a Comment