Ente Malayalam News

Follow Us

Monday, 8 January 2018

ലൈംഗീകാരോഗ്യം നല്ല ഭക്ഷണത്തിലൂടെ

അമിതവണ്ണം, തീരെ വണ്ണമില്ലായ്മ എന്നിവ ലൈംഗീകാരോഗ്യം സംബന്ധിച്ച ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ശാരീരിക ബന്ധവും നല്ല ഭക്ഷണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നു പറയാന്‍ വരട്ടെ, ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലൈംഗിക സംതൃപ്തിക്കു നല്ല ഭക്ഷണം, നല്ല ചിന്ത, അല്‍പം വ്യായാമം എന്നിവയൊക്കെ വേണം. നിങ്ങള്‍ എത്രമാത്രം ഭക്ഷണം കഴിക്കുന്നുവെന്നത് സെക്സിന്റെ കാര്യത്തില്‍ ഒരു പ്രശ്നം തന്നെയാണ്. കാരണം, ഭാരക്കൂടുതലും ഭാരക്കുറവും ഒരേപോലെ നല്ലതല്ല. അമിതവണ്ണം, തീരെ വണ്ണമില്ലായ്മ എന്നിവ ലൈംഗീകാരോഗ്യം സംബന്ധിച്ച ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

സിങ്ക് ഭക്ഷണത്തിലുണ്ടാകുന്നത് പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചെമ്മീന്‍ പോലുള്ള കടല്‍വിഭവങ്ങളില്‍ സിങ്ക് ധാരാളമുണ്ട്. കുഞ്ഞുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതചര്യയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. പോഷകമൂല്യമുള്ള ഭക്ഷണം കൂടുതലായി കഴിക്കണം. ഒരൊറ്റ ദിവസംകൊണ്ടോ ആഴ്ചകൊണ്ടോ ഇതു സാധ്യമല്ല എന്നതുകൊണ്ട് മൂന്നുമാസം മുമ്പെങ്കിലും ഒരുക്കം തുടങ്ങണം. പ്രത്യേകിച്ചും അമ്മമാരുടെ ആരോഗ്യം പുതുതായി ഉണ്ടാകുന്ന കുഞ്ഞിനെ നന്നായി ബാധിക്കും.

ചിലര്‍ പറയും മദ്യം ലൈംഗികതയ്ക്കു കാര്യമായ ഉത്തേജനം നല്‍കുമെന്ന്. ചെറിയ തോതിലുള്ള മദ്യപാനത്തെപ്പറ്റിയാണ് അങ്ങനെ പറയുന്നത്. നമ്മുടെ നാട്ടിലെ മദ്യപാനരീതി നല്ല സെക്സിനു പറ്റിയതല്ല. ഉള്ള സന്തോഷം മാത്രമല്ല അതു കളയുന്നത്, ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും അതു ഹാനികരമാകും. പുകവലിയും ദോഷകരമായി മാത്രമേ ബാധിക്കൂ. മദ്യം കഴിക്കുമ്പോള്‍ വിറ്റാമിന്‍ ബി, മിനറലുകളുടെ കൂട്ടത്തിലെ സിങ്ക് എന്നിവ ശരീരത്തില്‍ ലയിക്കാനുള്ള സാധ്യത കുറയുന്നു. ബീജ ഉത്പാദനത്തില്‍ പ്രധാന പങ്കാണ് സിങ്കിനുള്ളത്. നാലു പെഗ് മദ്യം കഴിക്കുന്ന ആളുടെ സിങ്ക് ലെവല്‍ ഇതു വല്ലാതെ കുറയ്ക്കാനിടയുണ്ട്.

ഫോളിക് ആസിഡ് ധാരാളമുള്ള ഇലക്കറികളും കാബേജും ഓറഞ്ചും കടുത്ത പച്ചനിറമുള്ള കറികളും ബീറ്റ്റൂട്ടും വളരെ നല്ലതാണ്. വിറ്റാമിന്‍ സി എല്ലാ പഴവര്‍ഗങ്ങളിലുമുണ്ട്. അതു കഴിക്കുന്നത് പുരുഷന്മാരുടെ ഉത്പാദനക്ഷമത കൂട്ടും. ഗര്‍ഭകാലത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ കോഴിയിറച്ചിയും മത്സ്യവും ബീന്‍സും മറ്റു പച്ചക്കറികളും പയര്‍വര്‍ഗങ്ങളും നന്നായി കഴിക്കണം. B6 ഉം ഫോളിക് ആസിഡും സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ സമയമാണ് ഗര്‍ഭകാലം. നേന്ത്രപ്പഴത്തിലും കടലപ്പരിപ്പിലും B6 വിറ്റാമിന്‍ സമൃദ്ധമാണ്.

ബീജത്തെ കേടുകൂടാതെ സൂക്ഷിക്കാനുള്ള ദൗത്യമാണ് വിറ്റാമിന്‍ ഇ ഏറ്റെടുക്കുന്നത്. സൂര്യകാന്തി ഓയില്‍ തുടങ്ങി പച്ചക്കറികളില്‍നിന്നുള്ള എല്ലാവിധ എണ്ണകള്‍ക്കും ആ കഴിവുണ്ട്. അണ്ടിപ്പരിപ്പുകള്‍ക്കും വിത്തിനങ്ങള്‍ക്കും വിറ്റാമിന്‍ ഇയുടെ ഊര്‍ജ്ജം നന്നായി നല്‍കാനാവും. സിങ്ക് ചെമ്മീനില്‍നിന്നു മാത്രമല്ല കിട്ടുന്നത്. തോടുള്ള എല്ലാവിധ കടല്‍ജീവികളിലും ഇതു കൂടുതലാണ്. തവിടുകളയാത്ത അരിയും മാട്ടിറച്ചിയും ആട്ടിറച്ചിയും സിങ്ക് വേണ്ടത്രയുള്ളവയാണ്. ടര്‍ക്കി കോഴികളുടെ ഇറച്ചിയും നല്ലതുതന്നെ.

മാഗ്‌നീഷ്യം കുറഞ്ഞാല്‍ സ്ത്രീകളുടെ ഉത്പാദനശേഷിയില്‍ കുറവുണ്ടാകും. കുഞ്ഞുങ്ങള്‍ക്കായി ഒരുങ്ങുന്ന യുവതികള്‍ ബീന്‍സും അണ്ടിപ്പരിപ്പും പൈനാപ്പിളും കൂടുതലായി കഴിക്കണം. മാഗ്‌നീഷ്യം ഇവയില്‍ നന്നായിട്ടുണ്ട്. കല്യാണം കഴിഞ്ഞ ഉടന്‍ മൂത്രനാളിയില്‍ ചിലര്‍ക്കു വേദനയുണ്ടാകും. Urinary tract infection (U.T.I.) മധുവിധുരോഗമായി പലര്‍ക്കും വരാം. തുടര്‍ച്ചയായ ലൈംഗികവേഴ്ച കൊണ്ടുകൂടിയാണതുണ്ടാകുന്നത്. മൂത്രമൊഴിക്കുമ്പോള്‍ ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടും. കഴിയുന്നത്ര വെള്ളം കഴിക്കുകയാണ് ഉത്തമമായ പ്രതിവിധി. മൂത്രസഞ്ചിയിലെ ബാക്ടീരിയയെ പുറത്തേക്കു തള്ളാന്‍ ഇതു സഹായകരമാകും. വിറ്റാമിന്‍ ബി ഗുളികകളുമാകാം.

പുരുഷന്മാരുടെ ലൈംഗിക ഉത്തേജനം പ്രമേഹരോഗം കൊണ്ടു തകരാറിലാകാം. നിരന്തരമായ മരുന്നുകളും തളര്‍ത്താം. B6, സിങ്ക് എന്നിവ കൂടുതലുള്ള ഭക്ഷണം സെക്സ് ഹോര്‍മോണ്‍ കൂട്ടും. തേന്‍ ഉത്തേജകമരുന്നുകൂടിയാണ്. കടലില്‍നിന്നുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളെല്ലാംതന്നെ ലൈംഗിക ഉത്തേജനത്തിന് ഉത്തമമാണ്. അുവൃീറശലേ എന്ന ഗ്രീക്കുകാരുടെ പ്രണയദേവത കടലിന്റെ സന്താനമായതുകൊണ്ടാണ് സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് ഉത്തേജകാവസ്ഥയുണ്ടായതെന്നാണ് ഐതിഹ്യം. മുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും വിത്തിനങ്ങളും അണ്ടിപ്പരിപ്പുകളും മുട്ടയും പാലും ഉത്തേജനത്തിനു ഉത്തമംതന്നെ.

ഉള്ളിയും വെള്ളുള്ളിയും, കാരറ്റ്, ഇഞ്ചി, തേന്‍ എന്നിവയും കഴിക്കുന്നതു സെക്സ് സുഗമമാക്കാന്‍ നല്ലതാണെന്നാണു കരുതപ്പെടുന്നത്. സോയാബീന്‍ ചേര്‍ത്ത പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് തൊലികളഞ്ഞ കോഴിയിറച്ചിയും ഞണ്ടുകറിയും ഒലിവോയിലും ചെറുനാരങ്ങാനീരും ചേര്‍ത്ത ഭക്ഷണം, സന്ധ്യയ്ക്ക് കടുംപച്ച നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് ചിക്കന്‍ കറിയും മാങ്ങാച്ചാറും. രാത്രിയില്‍ നേന്ത്രപ്പഴവും പച്ചക്കറികളും മത്സ്യക്കറികളും ചപ്പാത്തിയും പാലും ഉത്തമമാണ്.

No comments:

Post a Comment

Comments System

Disqus Shortname