Ente Malayalam News

Follow Us

Monday, 4 December 2017

പ്രമേഹരോഗികൾ ഭക്ഷണം ക്രമീകരിക്കേണ്ടതെങ്ങനെ?


പ്രമേഹം മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് പ്രമേഹത്തെ പേടിച്ചോടുകയല്ല, മറിച്ച് എങ്ങനെ സെയ്ഫ് ആയി കൂടെക്കൊണ്ടുനടക്കാം എന്നാണു ചിന്തിക്കേണ്ടത്. അതിനു മരുന്നുകൊണ്ടുമാത്രം കാര്യമില്ല. ജീവിതരീതിയിലും ആഹാരക്രമത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരണം. ആഹാരത്തിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് സെയ്ഫ് ഡയബറ്റിക്സ് നിലനിർത്താൻ സാധിക്കും എന്നാണ് പുതിയ ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നത്.


  • ഗ്രീൻ മോണിങ്– ഓരോ പ്രഭാതവും ഒരു ഗ്രീൻ ടീ കുടിച്ച് ആരംഭിക്കാം. ഗ്രീൻ ടീയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ശരീരത്തിനു പുതിയ ഉണർവും ഉന്മേഷവും നൽകും. പാൽച്ചായ പതിവുള്ളവർക്ക് പ്രാതലിന്റെ കൂടെ ചായ മധുരമില്ലാതെ കഴിക്കുന്നതിൽ തെറ്റില്ല.
  • ജ്യൂസിനു പകരം ഫ്രൂട്ട്സ്– പതിവായി ജ്യൂസ് കഴിക്കുന്ന ശീലം നിങ്ങളുടെ പ്രമേഹനില മോശമാക്കും. മധുരം ചേർത്ത് ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിനു പകരം പഴങ്ങൾ വൃത്തിയായി കഴുകി നേരിട്ട് കഴിക്കൂ. വിറ്റാമിൻ സിയുടെ കലവറയായ ഓറഞ്ച് പഴവർഗങ്ങളിൽ ഏറ്റവും ഉത്തമമാണ്. പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പഴുപ്പുകുറഞ്ഞ പഴങ്ങൾ നന്നായിരിക്കും.
  • ഗ്രിൽഡ് മതി– ഇറച്ചി പതിവായി കഴിക്കുന്നത് നന്നല്ല. കഴിക്കുമ്പോൾ ഗ്രിൽഡ് രൂപത്തിൽ കഴിക്കുക. വെളിച്ചെണ്ണയിൽ മുക്കിപ്പൊരിച്ചും നിർത്തിപ്പൊരിച്ചുമുള്ള വിഭവങ്ങൾ വേണ്ട.   
  • മീറ്റ് വിത്ത് വെജ്– ഇറച്ചി കഴിക്കുമ്പോൾ തുല്യ അളവിൽ പച്ചക്കറികൾ സാലഡ് രൂപത്തിൽ കഴിക്കാൻ മറക്കരുത്. പാതിവേവിച്ചോ വേവിക്കാതെയോ പച്ചക്കറികൾ ഉപയോഗിക്കുന്നതാണ് നല്ലത്.  
  • കൊറിക്കാം നട്സ്– ബദാം, കശുവണ്ടി, കപ്പലണ്ടി, ഉണക്കമുന്തിരി തുടങ്ങിയവയിൽ ഏതെങ്കിലും എല്ലാ ദിവസവും ഒരു കൈക്കുമ്പിൾ അളവിൽ കഴിക്കാം. ഇടഭക്ഷണത്തിന് ഇവ ശീലമാക്കാം.



No comments:

Post a Comment

Comments System

Disqus Shortname