Ente Malayalam News

Follow Us

Monday, 4 December 2017

സുഹൃത്തുക്കളെ കൂ‌‌ടെക്കൂട്ടി വ്യായാമം ചെയ്താൽ?

exercise with your friend

വ്യായാമം ചെയ്യുന്ന സമയത്ത് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കൂടെ കൂട്ടുന്നത് ആരോഗ്യത്തിനു കൂടുതൽ ഗുണം ചെയ്യുമെന്നും സമ്മർദം കുറയ്ക്കുമെന്നും പഠനം. അമേരിക്കയിലെ ഓസ്റ്റിയോപതിക് അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യക്തികൾ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്നതിന്റെ 26 ശതമാനം കുറവ് സമ്മർദമാണ് സുഹൃത്തുക്കളോടൊപ്പം വ്യായാമ മുറകൾ ചെയ്യുമ്പോഴുണ്ടാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 69 ഓളം മെഡിക്കൽ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പന്ത്രണ്ട് മാസത്തോളം പ്രത്യേക വ്യായാമങ്ങൾ ചെയ്യിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ഓരോ നാലാഴ്ച കൂടുമ്പോഴും ഗവേഷകർ ഇവർക്കിടയിൽ മാനസികം, ശാരീരികം, വൈകാരികം തുടങ്ങിയ വിഷയങ്ങൾ അ‌ടിസ്ഥാനമാക്കി പ്രത്യേക സർവെകളും നടത്തി. 12 ആഴ്ചകൾ കഴിഞ്ഞുള്ള നിരീക്ഷണത്തിൽ മൂന്നു വിഭാഗങ്ങളിലും വിദ്യാർത്ഥികളിൽ മികച്ച വികാസമുണ്ടായെന്നാണ് ഗവേഷകരുടെ അവകാശ വാദം.

No comments:

Post a Comment

Comments System

Disqus Shortname