Ente Malayalam News

Follow Us

Friday, 10 November 2017

മുട്ട ശീതീകരിച്ച് ഉപയോഗിക്കാമോ?


മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാമോ? മിക്കവരുടെയും ഒരു സംശയമാണിത്. മുട്ട ഫ്രിഡ്ജില്‍ വച്ചാണ് ഉപയോഗിക്കുകയെന്നും അല്ലെന്നും രണ്ടു തരത്തില്‍ പ്രചാരണമുണ്ട്. ഇതില്‍ ഏതാണ് വാസ്തവം. 

ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാന്‍ കഴിയുന്നത്‌. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല മുട്ടയിലെ ഗുണങ്ങള്‍ ഈ കാലയളവിനു ശേഷം നഷ്ടമാകുകയും ചെയ്യുന്നു.

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ്  പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ആദ്യത്തെ രണ്ടാഴ്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു നല്ലതെന്നാണ് പറയുന്നത്.   അതേസമയം അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ട വേഗത്തില്‍ കേടാകാനും മുട്ടയുടെ ഗുണാംശം നഷ്ടമാകാനും ഇതു കാരണമാകുന്നു. കടയില്‍ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.

എന്നാല്‍ ഫ്രിഡ്ജില്‍ നിന്നും മുട്ട പാകം ചെയ്യാന്‍ എടുക്കും മുൻപ് കുറച്ചു നേരം പുറത്തുവയ്ക്കുന്നത് നല്ലതാണ്.

അടുത്തിടെ FSSAI പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം മുട്ട കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ശുചിത്വം പാലിക്കേണ്ടതുണ്ട്. മുട്ടത്തോടുകള്‍ വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായിരിക്കണം. തോടില്‍ കാണപ്പെടുന്ന മണ്ണും ചെളിയും രക്തക്കറകളും പൂർണമായും നീക്കം ചെയ്ത ശേഷമാകണം അവ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ എന്നും ഇതില്‍ നിഷ്കര്‍ഷിക്കുന്നു.

No comments:

Post a Comment

Comments System

Disqus Shortname