Ente Malayalam News

Follow Us

Friday, 3 November 2017

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6


ന്യൂഡല്‍ഹി:മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി ആറിലേക്ക് നീട്ടി.മൊബൈല്‍ നമ്പര്‍ കൂടാതെ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം.പുതിയ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്.നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ മാര്‍ച്ച് 31 നകം ബന്ധിപ്പിക്കണം.

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്.ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് എവിടെയും പട്ടിണി മരണം സംഭവിച്ചിട്ടെല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സംരക്ഷിക്കുന്നതെന്നും ഇതുവരേയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗ് പോലുളള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തിനോട് വിശദീകരണം തേടിയത്.

No comments:

Post a Comment

Comments System

Disqus Shortname