തൃശൂര്‍:ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കളക്ടര്‍ എസ് കൗശല്‍ ആണ് 144 പ്രഖ്യാപിച്ചത്.
ഗുരുവായൂര്‍,ഗുരുവായൂര്‍ ടെമ്പിള്‍,പാവറട്ടി തുടങ്ങിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗുരുവായൂര്‍ നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റ് മരിച്ചത്.നാലംഗ സംഘമാണ് ആക്രമത്തിന് പിന്നില്‍ എന്നാണ് സൂചന.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു

No comments:
Post a Comment