Ente Malayalam News

Follow Us

Monday, 23 October 2017

റെക്കോർഡ് അഡ്വാൻസ് ബുക്കിങുമായി വില്ലൻ


മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനെ വരവേൽക്കാന്‍ ആരാധകർ ഒരുങ്ങി കഴിഞ്ഞു. സിനിമയുടെ ഓൺലൈൻ അഡ്വാൻസ് ബുക്കിങിൽ റെക്കോർഡ് നേട്ടം. ഒക്‌ടോബര്‍ 27 ന് തിയറ്ററിൽ എത്തുന്ന വില്ലന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൻ സ്വീകരണമാണ് ലഭിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാൽ അവിശ്വസനീയമായ രീതിയിലാണ് ഇപ്പോൾ വില്ലന്റെ അഡ്വാൻസ് ബുക്കിങ് പുരോഗമിക്കുന്നത്.
കൂടാതെ റിലീസ് ചെയ്യാൻ ഇനി അഞ്ച്‌ ദിവസം ബാക്കി നിൽക്കെ 140 ഓളം ഫാൻസ്‌ ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്. റെക്കോർഡ് കലക്ഷൻ നേടിയ പുലിമുരുകൻ പോലും 125 ഫാൻസ്‌ ഷോകൾ മാത്രമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ആരാധകർ മുഴുവനും വളരെ ആവേശത്തോടെയാണ് വില്ലന്റെ വരവിനെ നോക്കിക്കാണുന്നത്.

No comments:

Post a Comment

Comments System

Disqus Shortname