കൂടാതെ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്ന യുപിഐ പേമെന്റ് സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാനും വാട്‌സ്ആപ്പ് ശ്രമിക്കുന്നുണ്ട്.![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRsmGRJXB-V5moSA_rM2-vOYaWjDj4MS22pY_78fJwm-9RgP1-T7FSLlCIU3EGIBlj4V6xIAywT1Dwemob65ivisUHY9W378RD1XHaH_NM9iC2yc5-IkIEfIJ6QxIQYx_pJuBAQnYVfkc/s640/Photography-Whatsapp-Group.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRsmGRJXB-V5moSA_rM2-vOYaWjDj4MS22pY_78fJwm-9RgP1-T7FSLlCIU3EGIBlj4V6xIAywT1Dwemob65ivisUHY9W378RD1XHaH_NM9iC2yc5-IkIEfIJ6QxIQYx_pJuBAQnYVfkc/s640/Photography-Whatsapp-Group.jpg)
വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് താമസിയാതെ കൂടുതല്‍ ഉത്തരവാദിത്വം ലഭിക്കും. ഗ്രൂപ്പ് ഐക്കണ്‍, സബ്ജക്ട്, ഡിസ്‌ക്രിപ്ഷന്‍ എന്നിവ ആര്‍ക്കെല്ലാം മാറ്റാന്‍ സാധിക്കുമെന്ന് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം 2.17.387 പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന് വാബ് ബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുപോലെ ഗ്രൂപ്പ് നിര്‍മിച്ചയാള്‍ക്ക് ആ ഗ്രൂപ്പ് നിലനില്‍ക്കുന്നിടത്തോളം അഡ്മിനായി തുടരാന്‍ സാധിക്കുന്ന പുതിയ ഗ്രൂപ്പ് മാനേജ്‌മെന്റ് അപ്‌ഡേറ്റും വാട്‌സ്ആപ്പില്‍ വരും. അതോടെ മറ്റ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് നിര്‍മിച്ചയാളിനെ ഒഴിവാക്കാന്‍ സാധിക്കില്ല.
വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിനായി ഉപയോക്താക്കളെ ക്ഷണിച്ചിട്ടുണ്ട്. പ്രോഗ്രാമില്‍ പങ്കാളിയാവുമ്പോള്‍ വാട്‌സ്ആപ്പിന്റെ പുതിയ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ടെസ്റ്റിങ് വാട്‌സ്ആപ്പ് യഥാര്‍ത്ഥ ആപ്ലിക്കേഷനെ പോലെ സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
സന്ദേശങ്ങള്‍ തിരികെ വിളിക്കാനുള്ള പുതിയ റീക്കാള്‍ ബട്ടനാണ് പരീക്ഷണ ഘട്ടത്തിലിരിക്കുന്നതും ഉപയോക്താക്കള്‍ ഏറെ ആഗ്രഹിക്കുന്നതുമായ ഫീച്ചര്‍. അയച്ച ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് തുടങ്ങിയവയെല്ലാം ഇതുവഴി തിരിച്ചെടുക്കാന്‍ സാധിക്കും. കൂടാതെ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്ന യുപിഐ പേമെന്റ് സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാനും വാട്‌സ്ആപ്പ് ശ്രമിക്കുന്നുണ്ട്.
No comments:
Post a Comment