കാസര്‍ഗോഡ്: സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം യന്ത്രം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാവുങ്കാല്‍ ശാഖയിലുള്ള എ.ടി.എം കൗണ്ടറില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ചാ ശ്രമം നടന്നത്. വൈകിട്ട് എ.ടി.എം കൗണ്ടറിനകത്ത് കയറിയ രണ്ടംഗസംഘം യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ജീപ്പ് വരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധന നടത്തിയതോടെ കവര്‍ച്ചക്കാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ കര്‍ണാടക സ്വദേശികളാണെന്ന് സംശയിക്കുന്നു. സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളുടെ മുഖം മറച്ച നിലയിലാണ്. മറ്റൊരാളുടെ മുഖം വ്യക്‌തമായി തെളിയുന്നുണ്ട്. പോലീസിന്റെ കൈയ്ിലുയള്ള കുറ്റവാളികളുടെ പട്ടിക പരിശോധിച്ചപ്പോള്‍ ഇവരില്‍ ഒരാളുടെയും സാദൃശ്യം കണ്ടെത്താനായില്ല.
പ്രതികള്‍ ഈ നാട്ടുകാരല്ലെന്നതിന് വ്യക്‌തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

No comments:
Post a Comment