Ente Malayalam News

Follow Us

Saturday, 28 October 2017

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇനി വീട്ടിലിരുന്ന് ചെയ്യാം

അടുത്ത ഫെബ്രുവരിയോടെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.



ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ കൂടുതല്‍ ലളിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വണ്‍ ടൈം പാസ് വേഡ്, ഐവിആര്‍എസ് സംവിധാനം, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ നിങ്ങള്‍ുടെ മൊബൈല്‍ നമ്പര്‍ വീട്ടിലിരുന്ന് തന്നെ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി സാധിക്കും.

നിലവില്‍ ടെലികോം കമ്പനികളുടെ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസുകളില്‍ നേരിട്ട് ചെന്നോ, മൊബൈല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നോ ആണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാവുക. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, അസുഖബാധിതര്‍ എന്നിവരുടെ സൗകര്യാര്‍ത്ഥമാണ് പുതിയ മാറ്റമെന്ന് ബന്ധപ്പെട്ട് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ 50 കോടിയോളം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അടുത്ത ഫെബ്രുവരിയോടെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് സബന്ധിച്ച് നിരന്തരമായ സന്ദേശങ്ങളും ടെലികോം കമ്പനികള്‍ നല്‍കുന്നുണ്ട്.

അതേ സമയം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്കെതിരെ വലിയ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. നടപടിയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

No comments:

Post a Comment

Comments System

Disqus Shortname