
സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹൻലാൽ നടത്തുക. അദ്ദേഹം ഇപ്പോള്‍ കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണെന്നും ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘവും മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തുണ്ടെന്നും സംവിധായകൻ ട്വിറ്ററില്‍ വ്യക്തമാക്കി. ഏകദേശം 15 കിലോ ഭാരമാകും മോഹൻലാൽ കുറയ്ക്കുക.
ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ഫിറ്റ്നെസ് ലെവൽ പരിശോധിച്ച ടീം 35 മുതൽ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്.
No comments:
Post a Comment