Ente Malayalam News

Follow Us

Saturday, 28 October 2017

രാത്രി വനിതാഹോസ്റ്റലിനടുത്തെത്തിയ എസ് ഐ യെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം


കോഴിക്കോട് : രാത്രിയിൽ വനിതാഹോസ്റ്റലിനടുത്തെത്തിയ എസ് ഐ യെ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിയായ കോഴിക്കോട് മെഡിക്കൽ കോളേജ് എസ് ഐ ഹബീബുള്ളക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.വീടിനു സമീപത്തെ വനിതാഹോസ്റ്റലിനു സമീപം ഇരുട്ടത്തു നിന്നവരോട് കാര്യം തിരക്കിയതാണ് പതിനാറുകാരനും,അച്ഛനും. മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല യാതൊരു പ്രകോപനവും കൂടാതെ മർദ്ദിച്ചവശനാക്കുകയും ചെയ്തു.

തടയാൻ ശ്രമിച്ച അച്ഛനു മർദ്ദന്മേറ്റു. അവശനായ കുട്ടിയെ റോഡിൽകൂടി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപ്പെട്ടതോടെ കുട്ടിയെ ഇറക്കി വിട്ടു.

മർദ്ദനത്തിൽ കഴുത്തിനും ഇടുപ്പെല്ലിനും പരിക്കേറ്റിരുന്നു. തുടർന്ന് പരാതി നല്‍കാൻ സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ സഹോദരനെ പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതി നൽകാതിരിക്കാൻ കടുത്തഭീഷണി ഉയർത്തുന്നതായും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

No comments:

Post a Comment

Comments System

Disqus Shortname