Ente Malayalam News

Follow Us

Saturday, 28 October 2017

കോടതി വിധികൾ പ്രദേശിക ഭാഷയിൽ നടത്തണം ; രാഷ്ട്രപതി


കൊച്ചി : കോടതി വിധികൾ പ്രാദേശിക ഭാഷയിലാക്കാൻ ശ്രമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേസ് നടത്തുന്ന സാധാരണക്കാര്‍ക്ക് വിധി ഇംഗ്ലീഷിലാണെന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

വിധികളുടെ അന്തസത്ത വായിച്ച് മനസിലാക്കാന്‍ പറ്റാത്ത വിധം കാഠിന്യമേറിയ വാക്കുകളാണ് പലപ്പോഴും കോടതികള്‍ ഉപയോഗിക്കുന്നത്.കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് വഴി വ്യവഹാരികള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യം വരെ നിലവിലുണ്ട്. ഇതൊഴിവാക്കാന്‍ വിധി പ്രാദേശിക ഭാഷയില്‍ പ്രസ്താവിക്കേണ്ടത് അനിവാര്യമാണ്. കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം ഇതിനായി പൊതുജനങ്ങള്‍ വിവിധ അദാലത്തുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ പി.സദാശിവം തുടങ്ങിയവര്‍ മുന്നോട്ട് വച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവരും പങ്കെടുത്തു

No comments:

Post a Comment

Comments System

Disqus Shortname