Ente Malayalam News

Follow Us

Thursday, 26 October 2017

സ്ത്രീകളിലെ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാം ഭക്ഷണത്തിലൂടെ

മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന അധിക രോമവളര്‍ച്ച, കഴുത്തിനു ചുറ്റുമുണ്ടാകുന്ന വല്ലാത്ത തടിപ്പ്, കരുവാളിപ്പ് എന്നിവയുടെ പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങൾ തന്നെയാണ്.

ഇന്ന് വലിയൊരു വിഭാഗം സ്ത്രീകളും നേരിടുന്ന വെല്ലുവിളിയാണ് ഹോര്‍മോണ്‍ തകരാറുകള്‍. വന്ധ്യതയുടെ ഒരു മുഖ്യ കാരണവും ഈ ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന അധിക രോമവളര്‍ച്ച, കഴുത്തിനു ചുറ്റുമുണ്ടാകുന്ന വല്ലാത്ത തടിപ്പ്, കരുവാളിപ്പ് എന്നിവയുടെയും പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങൾ തന്നെയാണ്. ആഹാരം, വ്യായാമം തുടങ്ങിയവയില്‍ ദിവസേന അല്‍പം ശ്രദ്ധിച്ചാല്‍ ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയും.

  • പൊറോട്ട, ചിക്കന്‍ മുതലായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
  • മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക.
  • ഇഡ്ഡലി, സാമ്പാര്‍, അവിയല്‍, തോരന്‍, മത്സ്യങ്ങള്‍ തുടങ്ങിയ ആഹാര സാധനങ്ങൾ കഴിക്കുക.
  • ചീര, മുരിങ്ങയില, വെണ്ടയ്ക്ക, ചേന, ചേമ്പ്, കാച്ചില്‍, പപ്പായ, പയറ്, കടല തുടങ്ങിയവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.


No comments:

Post a Comment

Comments System

Disqus Shortname