![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3NDu9sZXpsyTc2aLU-hpHOvKc73bbFSA7GWimVN8wT33GTLM7RHd9mLSwj_A5e1YKMD_L2uMTlRox9pHYM4Jc3DUCJC-q4NyT4r8Bn4mCPeNsLhZAMjnD9Rqlng3Nw7nUgvJ2L5MAq4M/s640/Risk-of-silent-heart-attack.jpg)
ഹാര്‍ട്ട് അറ്റാക്കിനെ പേടിക്കുന്നവരാണ് മലയാളികൾ. കാരണം ഉയരുന്ന പ്രമേഹനിരക്കും പുകയില-മദ്യപാന ശീലങ്ങളും കൊണ്ടുചെന്നെത്തിക്കുന്നത് ഹാര്‍ട്ട് അറ്റാക്കിലേക്കാണ്. ഇപ്പോൾ ഹൃദ്രോഗം ബാധിക്കുന്നവരുടെ പ്രായപരിധി കുറഞ്ഞുവരികയാണ്. ഏതു പ്രയത്തിലുള്ളവര്‍ക്കും ഹാര്‍ട്ട് അറ്റാക്ക് വരാമെന്ന് ചുരുക്കം.
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം. എന്നാൽ ചിലപ്പോൾ വേദനയില്ലാതെ ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.
സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീട് ഏതെങ്കിലും ഒരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്. അത് അപകടം കൂട്ടുകയാണ് ചെയ്യുന്നത്.
No comments:
Post a Comment