Ente Malayalam News

Follow Us

Saturday, 28 October 2017

കൊച്ചി ലഹരിയുടെ പിടിയിലോ ?

 


കൊച്ചി : കഞ്ചാവ് മയക്കുമരുന്നുകേസുകളില്‍ കൊച്ചി മുൻപന്തിയിൽ . 438 മയക്കുമരുന്ന് കേസുകളാണ് കഴിഞ്ഞ 10 മാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം രജിസ്‌ററര്‍ ചെയ്തത്.കേസുകളിലെ വര്‍ധനവിന്റെ തോത് ഭീതി ജനിപ്പിക്കുന്നതാണെന്ന് എക്‌സൈസ് വിലയിരുത്തുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിക്കപെട്ടാല്‍ കൗണ്‍സിലിംഗ് മാത്രം നല്‍കി വിട്ടയക്കുന്നതിനാല്‍ ഇതിൽ 100 ലധികം കേസുകള്‍ ഒഴിവായിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു
മയക്കുമരുന്ന് ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുന്നു.

യുവതലമുറയെ ലക്ഷ്യംവെച്ചുള്ള കഞ്ചാവ് മയക്കുമരുന്ന് ലോബികളുടെ നീക്കത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങുന്നതായണ് എക്‌സൈസ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

പല ഹോസ്‌ററലുകളിലും കഞ്ചാവ് ഉപയോഗിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നതായും എക്‌സൈസിന്റെ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിലെ പല ഹോസ്‌ററലുകളിലും താമസക്കാരായി എത്തുന്ന മയക്കുമരുന്ന് ലോബിയില്‍പ്പെട്ടവര്‍ സമ്മര്‍ദ്ദം ചെലുത്തി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതായാണ് എക്‌സൈസിന്റെ കണ്ടെത്തൽ.

No comments:

Post a Comment

Comments System

Disqus Shortname