Ente Malayalam News

Follow Us

Saturday, 28 October 2017

കെഎസ്ആർടിസി വഴിമുടക്കി; വയനാട് ചുരത്തില്‍ ഗതാഗതം മുടങ്ങി


വൈത്തിരി∙ വയനാട് ചുരത്തില്‍ മണിക്കൂറുകൾ പിന്നിട്ട് ഗതാഗത തടസ്സം. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്​. പുലർച്ചെ ഇവിടെ ഒരു കാർ കത്തിയിരുന്നു. ഇതേത്തുടർന്നും രണ്ട് മണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാർ പറയുന്നു. ഈ കാർ കിടന്നതിനാൽ വളവിൽ ബസ് ഒടിച്ചെടുക്കാൻ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
കെഎസ്ആര്‍ടിസി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ വാഹനം നീക്കം ചെയ്യാന്‍ പുറപ്പെട്ടിട്ടുണ്ട്. ഇവർ എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. അധികൃതർ യാതൊരു സഹായങ്ങളും ചെയ്തില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. വാഹനങ്ങളിലെ യാത്രക്കാർ പുറത്തിറങ്ങി നിൽക്കുകയാണ്. ചെറിയ വാഹനങ്ങൾ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ വലിയ നിര തന്നെയാണു ചുരത്തിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടർന്നു ഗതാഗതം താറുമാറായിരുന്നു.

No comments:

Post a Comment

Comments System

Disqus Shortname