Ente Malayalam News

Follow Us

Friday, 27 October 2017

കെ.എസ്‌.ആര്‍.ടി.സി. ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു: അഞ്ചുപേര്‍ക്ക്‌ പരുക്ക്‌


ചാവക്കാട്‌: ദേശീയപാത പതിനേഴ്‌ ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ.എസ്‌.ആര്‍.ടി.സി. ബസും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌  അപകടം. അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. ലോറി ഡ്രൈവര്‍ കോഴിക്കോട്‌ സദേശി മുഹമ്മദ്‌ (52), ബസ്‌ കണ്ടക്‌ടര്‍ മഞ്ചേരി സദേശി ലുഖ്‌മാന്‍ (24), ബസ്‌ യാത്രികരായ എടപ്പള്ളി സ്വദേശി ധന്യ (32), ചെമ്മാട്‌ സ്വദേശി സെയ്‌തലവി (22), ബസ്‌ ഡ്രൈവര്‍ തലശേരി ദേശമംഗലം സദേശി മുരളീധരന്‍ (53) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നര മണിയോടെയാണ്‌ അപകടം.  ഗുരുവായൂരില്‍നിന്നും ആലപ്പുഴക്ക്‌ പോകുന്ന ഫാസ്‌റ്റ് പാസഞ്ചര്‍ ബസും എറണാകുളത്തുനിന്നും കോഴിക്കോട്‌ പോകുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ്‌ അപകടത്തില്‍ പെട്ടത്‌. ഇതേ തുടര്‍ന്ന്‌   ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട്‌ ഹയാത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്ക്‌ സാരമായ പരുക്കുണ്ട്‌.

No comments:

Post a Comment

Comments System

Disqus Shortname